ADVERTISEMENT
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇതു സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച വി.എസ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് വി.എസ്.അച്യുതാനന്ദന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് അച്യുതാനന്ദനെ ആശുപത്രിയിൽ സന്ദർശിച്ചു.ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
Tags :