x
ad
Mon, 7 July 2025
ad

ADVERTISEMENT

മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോൺ കച്ചിറമറ്റത്തിന്


Published: July 6, 2025 11:03 PM IST | Updated: July 6, 2025 11:03 PM IST

ക​​​ണ്ണൂ​​​ർ: ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പ​​​ിള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പി​​​ള്ളി അ​​​വാ​​​ർ​​​ഡ് ജോ​​​ൺ ക​​​ച്ചി​​​റ​​മ​​​റ്റ​​​ത്തി​​​ന്. പി​​​ഴ​​​കി​​​ൽ ക​​​ച്ചി​​​റ​​​മ​​​റ്റം ഭ​​​വ​​​ന​​​ത്തി​​​ൽ 10ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് നടക്കുന്ന യോ​​​ഗ​​​ത്തി​​​ൽ ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​ക്കും. ​പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. യോ​​​ഗ​​​ത്തി​​​ൽ ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ റ​​​വ. ഡോ. ​​​ജോ​​​ർ​​​ജ് കു​​​ടി​​​ലി​​​ൽ, മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സി​​​റി​​​യ​​​ക് തോ​​​മ​​​സ്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, ബി​​​ഷ​​​പ് വ​​​ള്ളോ​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ത്യു എം. ​​​ക​​​ണ്ട​​​ത്തി​​​ൽ, സ​​​ണ്ണി ആ​​​ശാ​​​രി​​​പ​​​റ​​​മ്പി​​​ൽ, ഡി.​​​പി. ജോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

മ​​​ല​​​ബാ​​​റി​​​ലെ കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​യാ​​​യി സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽകു​​​ക​​​യും കു​​​ടി​​​യി​​​റ​​​ക്കി​​​നും ക​​​ർ​​​ഷ​​​ക ദ്രോ​​​ഹ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ നി​​​രാ​​​ഹാ​​​രം അ​​​നു​​​ഷ്ഠി​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക ബ​​​ന്ധു​​​വാ​​​ണ് ക​​​ച്ചി​​​റ​​​മ​​​റ്റം. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്, കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ, ഓ​​​ൾ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, ച​​​രി​​​ത്ര​​കാ​​​ര​​​ൻ, 78 പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ര​​​ച​​​യി​​​താ​​​വ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും വേ​​​ണ്ടി ത​​​ന്‍റെ 13-ാം വ​​​യ​​​സു മു​​​ത​​​ൽ 75 വ​​​ർ​​​ഷ​​​ക്കാ​​​ലം ജീ​​​വി​​​തം സ​​​മ​​​ർ​​​പ്പി​​​ച്ച ജോ​​​ൺ ക​​​ച്ചി​​​റ​​​മ​​​റ്റ​​​ത്തി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽകു​​​ന്ന​​​ത്.

മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ ആ​​​ദ്യ കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ത​​​ല​​​ശേ​​​രി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പി​​​ള്ളി​​​യോ​​​ടൊ​​​പ്പം പാ​​​ലാ രൂ​​​പ​​​ത​​​യി​​​ൽ​​​നി​​​ന്നും തി​​​രു​​​വി​​​താം​​​കൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്നും നി​​​ര​​​വ​​​ധി വൈ​​​ദി​​​ക​​​രും അ​​​ല്മാ​​​യ പ്രേ​​​ഷി​​​ത​​​രും മ​​​ല​​​ബാ​​​ർ ഭാ​​​ഗ​​​ത്ത് ത്യാ​​​ഗ​​​പൂ​​​ർ​​​ണ​​​മാ​​​യ സേ​​​വ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​വ​​​രെ​​​യെ​​​ല്ലാം അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന​​​തി​​​നു കൂ​​​ടി​​​യാ​​​ണ് ഈ ​​​അ​​​വാ​​​ർ​​​ഡ് ഏ​​ർ​​പ്പെടുത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പ​​ി​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.

Tags : john kachiramattom mar sebastian valloppolly award

Recent News

Up