x
ad
Sat, 2 August 2025
ad

ADVERTISEMENT

നീതിരാഹിത‍്യം, ഭരണഘടനാവിരുദ്ധം: മാർ പ്രിൻസ് പാണേങ്ങാടൻ


Published: August 1, 2025 11:15 PM IST | Updated: August 1, 2025 11:15 PM IST

ഹൈ​ദ​രാ​ബാ​ദി​ൽ ഐ​ക‍്യ ക്രി​സ്ത‍്യ​ൻ വേ​ദി​യു​ടെ ആ​ഭി​മു​ഖ‍്യ​ത്തി​ൽ ഷം​ഷാ​ബാ​ദ് ബി​ഷ​പ് മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ റാ​ലി.

ഹൈ​ദ​രാ​ബാ​ദ്: ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു ക​ന‍്യാ​സ്ത്രീ​മാ​രെ അ​ന‍്യാ​യ​മാ​യി ജ​യി​ലി​ല​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹൈ​ദ​രാ​ബാ​ദി​ൽ ജ​ന​രോ​ഷ​മി​ര​മ്പി. ഐ​ക‍്യ ക്രി​സ്ത‍്യ​ൻ വേ​ദി​യു​ടെ ആ​ഭി​മു​ഖ‍്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ്ത്രീ​ത്വ​ത്തി​നു​പോ​ലും വി​ല​ക​ൽ​പി​ക്കാ​തെ ക​ന‍്യാ​സ്ത്രീ​മാ​രോ​ടും യു​വ​തി​ക​ളോ​ടും കാ​ണി​ച്ച നീ​തി​രാ​ഹി​ത‍്യം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ മു​ഖ‍്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഷം​ഷാ​ബാ​ദ് ബി​ഷ​പ് മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ പ​റ​ഞ്ഞു.


ഭ​ര​ണ​ഘ​ട​ന ഓ​രോ പൗ​ര​നും ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ളു​ടെ​മേ​ൽ ആ​സൂ​ത്രി​ത​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ക​ട​ന്നു​ക​യ​റ്റം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. നി​ര​പ​രാ​ധി​ക​ളാ​യ ക​ന‍്യാ​സ്ത്രീ​മാ​രെ ഉ​ട​ൻ വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും അ​വ​രു​ടെ മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റം പി​ൻ​വ​ലി​ച്ച് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ ആ​വ​ശ‍്യ​പ്പെ​ട്ടു. വി​കാ​രി​ജ​ന​റാ​ൾ റ​വ. ഡോ. ​ഏ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ പ്ര​സം​ഗി​ച്ചു.

Tags : mar prince panengadan

Recent News

Up