x
ad
Sat, 2 August 2025
ad

ADVERTISEMENT

ജാമ്യം പോരാ, അന്യായമായ കുറ്റപത്രവും പിൻവലിക്കണം: മാർ മഠത്തിക്കണ്ടത്തിൽ


Published: August 1, 2025 11:16 PM IST | Updated: August 1, 2025 11:16 PM IST

തൊ​​​​ടു​​​​പു​​​​ഴ: ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന മൗ​​​​ലി​​​​ക അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ജ​​​​നാ​​​​ധി​​​​പ​​​​ത്യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും കാ​​​​റ്റി​​​​ൽ​​​​പ​​​​റ​​​​ത്തി ആ​​​​ൾ​​​​ക്കൂ​​​​ട്ട വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ലൂ​​​​ടെ ചെ​​​​യ്യാ​​​​ത്ത തെ​​​​റ്റ് ആ​​​​രോ​​​​പി​​​​ച്ച് ര​​​​ണ്ടു ക​​​​ന്യാ​​​​സ്ത്രീ​​​​മാ​​രെ ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​നെ​​​​തി​​​​രേ കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ സം​​​​ഗ​​​​മ​​​​ത്തി​​​​ലും പ്രാ​​​​ർ​​​​ഥ​​​​നാ റാ​​​​ലി​​​​യി​​​​ലും അ​​​​ണി​​​​നി​​​​ര​​​​ന്ന​​​​ത് ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ. മു​​​​നി​​​​സി​​​​പ്പ​​​​ൽ മൈ​​​​താ​​​​നി​​​​യി​​​​ൽ​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച ജ​​​​പ​​​​മാ​​​​ല റാ​​​​ലി ടൗ​​​​ണ്‍ പ​​​​ള്ളി​​​​യ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ സ​​​​മാ​​​​പി​​​​ച്ചു. സ​​​​മ്മേ​​​​ള​​​​നം കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.


അ​​​​ന്യാ​​​​യ​​​​മാ​​​​യി അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​യ്ക്ക​​​​പ്പെ​​​​ട്ട ക​​​​ന്യാ​​​​സ്ത്രീ​​​​മാ​​ർ​​​​ക്കു ജാ​​​​മ്യം ന​​​​ൽ​​​​കി​​​​യാ​​​​ൽ മാ​​​​ത്രം പോ​​​​രെ​​​​ന്നും കു​​​​റ്റ​​​​പ​​​​ത്രം പി​​​​ൻ​​​​വ​​​​ലി​​​​ച്ചു നി​​​​രു​​​​പാ​​​​ധി​​​​കം വി​​​​ട്ട​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ഷ​​​​പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത​​​​യി​​​​ലെ സി​​​​ആ​​​​ർ​​​​ഐ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധം.


ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കുനേരേ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി താ​​​​ത്കാ​​​​ലി​​​​ക പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ല ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​ത്. മ​​​​റി​​​​ച്ച് വ​​​​ർ​​​​ഗീ​​​​യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളും മൗ​​​​ലി​​​​ക അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ൻ​​​​മേ​​​​ലു​​​​ള്ള അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ലു​​​​ക​​​​ളും എ​​​​ന്നേ​​​​ക്കു​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​ക്ക​​​​ണം.
മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ് സ​​​​ഭ ചെ​​​​യ്തി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ രാ​​​​ജ്യം മു​​​​ഴു​​​​വ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്ക​​​​രാ​​​​യി മാ​​​​റു​​​​മാ​​​​യി​​രു​​ന്നെ​​​​ന്നും ബി​​​​ഷ​​​​പ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഫാ. ​​​​റോ​​​​യി ക​​​​ണ്ണ​​​​ൻ​​​​ചി​​​​റ സി​​​​എം​​​​ഐ, സി​​​​സ്റ്റ​​​​ർ ജോ​​​​സി​​​​യാ എ​​​​സ്ഡി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Mar madathikandathil

Recent News

Up