ADVERTISEMENT
കൊച്ചി: ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അധ്യക്ഷനായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കേരള ലത്തീന്‍ മെത്രാന്‍സമിതി അനുശോചിച്ചു. കൊച്ചി: ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അധ്യക്ഷനായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കേരള ലത്തീന്‍ മെത്രാന്‍സമിതി അനുശോചിച്ചു.
മാർ അപ്രേമിന്റെ ജീവിതം ക്രിസ്തുസന്ദേശം പ്രചരിപ്പിക്കുന്നതിനും വിശ്വാസികള്‍ക്ക് ആത്മീയ മാര്‍ഗദര്‍ശനം നല്കുന്നതിനുംവേണ്ടി സമര്‍പ്പിച്ചതായിരുന്നു. കല്‍ദായ സുറിയാനി സഭയുടെ അഭിമാനകരമായ പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വവും ഭക്തിനിഷ്ഠയും ശ്രദ്ധേയമായിരുന്നു.
മാർ അപ്രേമിന്റെ ജീവിതവും ശുശ്രൂഷയും വിശ്വാസികളുടെ ഹൃദയങ്ങളില്‍ നിത്യതയിലേക്കുള്ള വഴിവിളക്കായി എന്നും പ്രകാശിക്കുമെന്ന് കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അനുസ്മരിച്ചു.