ADVERTISEMENT
തൃശൂർ: ആത്മീയ സാംസ്കാരികരംഗത്തെ അറിയപ്പെടുന്ന നേതാവായിരുന്ന ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത സഭാചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നു കൽദായ സുറിയാനിസഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത.
തന്റെ 85 വയസ് വരെയുള്ള ജീവിതത്തിൽ 54 വർഷവും തൃശൂരിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ വിയോഗം തൃശൂരിൽത്തന്നെയായതും യാദൃച്ഛികംമാത്രം. ചരിത്രം ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം സഭയെക്കുറിച്ചും സഭയുടെ ചരിത്രത്തെക്കുറിച്ചും പഠിച്ച് ചരിത്രകാരനായ മാറിയാണു ലോകത്തോടു വിടപറഞ്ഞത്.
യുവാക്കൾക്ക് അദ്ദേഹം എന്നും പ്രോത്സാഹനമായിരുന്നു. വയസായിട്ടുപോലും പഠനത്തിന് അതൊരു ബുദ്ധിമുട്ടല്ലെന്നു തെളിയിച്ച് തന്റെ രണ്ടാമത്തെ ഡോക്ടറേറ്റ് നേടാൻ കഴിഞ്ഞത് സഭയ്ക്ക് അഭിമാനനിമിഷങ്ങളായിരുന്നു- മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
Tags : mar aprem death