ADVERTISEMENT
.തിരുവല്ല: അര നൂറ്റാണ്ടിലേറെ കല്‍ദായ സുറിയാനി സഭയെ നയിച്ച ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുശോചിച്ചു.എഴുത്തുകാരന്, ബഹുഭാഷാ പണ്ഡിതന്, സഭാ ചരിത്രകാരന് എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്നു.
മാർ അപ്രം മെത്രാപ്പോലീത്ത സംഗീത ആസ്വാദകനും ഗാന രചയിതാവും കേരള ക്രൈസ്തവ സഭാ വിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ തല്പരനുമായിരുന്നുവെന്ന് മാർത്തോമ്മ മെത്രാപ്പോലീത്ത അനുസ്മരിച്ചു. മാരാമൺ കൺവൻഷനിൽ ദീർഘകാലം അദ്ദേഹം സ്ഥിരസാന്നിധ്യമായിരുന്നുവെന്നും തിയഡോഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു.
Tags : mar aprem death