ADVERTISEMENT
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിന് ഷാഹിൻ ഉൾപ്പടെയുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം. സൗബിന് ഷാഹിറിനെ കൂടാതെ സഹനിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കുമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കേസിന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് കേസ്. മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം.
അന്വേഷണത്തോട് സഹകരിക്കണമെന്ന് സൗബിനോടും ഷോണ്‍ ആന്റണിയോടും കോടതി നിര്‍ദേശിച്ചു. ഇരുവരും ജൂലൈ ഏഴിന് അന്വേഷണ ഉദ്യോഗസ്ഥനുമുമ്പില്‍ ഹാജരാവണം. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പോലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Tags :