ADVERTISEMENT
തൃശൂര്‍: ഛത്തീസ്ഗഡില്‍വച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വേദനയുണ്ടാക്കുന്നതെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ) അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതസ്വാതന്ത്രമുള്ള രാജ്യത്താണ് ഇത് സംഭവിച്ചതെന്നത് ഗൗരവകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പാവങ്ങള്‍ക്കായി നിലകൊള്ളുന്ന കന്യാസ്ത്രീകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. ഇത് ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനമാണ്.
ഭാരതം ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതിന് നന്ദിയുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം.
എല്ലായിടത്തും നന്മയും തിന്മയുമുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവര്‍ ഭയത്തിലാണ് ജീവിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags : malayali nuns arrested chhattisgarh CBCI