ADVERTISEMENT
ലോര്‍ഡ്സ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിനായി പൊരുതുന്നു. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലാണ്. ജോ റൂട്ട് (99), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് (39) എന്നിവരാണ് ക്രീസില്‍.
അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 79 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. പതിവ് ബാസ്ബോൾ ശൈലി ഉപേക്ഷിച്ച് ഡിഫൻസിൽ ഊന്നിയാണ് ഇംഗ്ലണ്ട് കളിച്ചത്. പച്ചപ്പിന്റെ അതിപ്രസരമില്ലാത്ത പിച്ചാണ് ലോര്‍ഡ്സില്‍ ഒരുക്കിയത്.
സാക് ക്രൗളി (18), ബെൻ ഡക്കറ്റ് (23), ഒല്ലി പോപ്പ് (44), ഹാരി ബ്രൂക്ക് (11) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ആദ്യ ദിനം നഷ്ടമായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോവിക്കറ്റും നിതീഷ് കുമാർ റെഡ്ഡി രണ്ടുവിക്കറ്റും വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇടംനേടി.
Tags :