ADVERTISEMENT
കൊച്ചി: ലഹരിക്കെതിരേ പോരാടാന്‍ ഇനി ഒരു ഫോണ്‍കോളിനപ്പുറം നടന് മമ്മൂട്ടിയും. ലഹരി ഉപയോഗം, കച്ചവടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സേവനം ‘ടോക് ടു മമ്മൂക്ക’ എന്നപേരില്‍ പ്രത്യേക സംവിധാനം ഒരുക്കിയാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേവനപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ലഹരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരുമായി കൈകോർക്കുന്നത്.
വിവരം കൈമാറാന്‍ 6238877369 എന്ന നമ്പറിലേക്കു വിളിക്കുന്നവരെ മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് ഇതിലേക്കു സ്വാഗതം ചെയ്യുന്നത്. അതിനുശേഷം ലഹരിമരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ നിങ്ങള്‍ക്ക് കൈമാറാനുള്ള വിവരങ്ങള്‍ പറയാം. കെയർ ആൻഡ് ഷെയർ അതു കൃത്യമായി രേഖപ്പെടുത്തി അടിയന്തരനടപടികള്‍ക്കായി എക്സൈസ് വകുപ്പിനു കൈമാറും. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
കൗണ്‍സലിംഗ് ആവശ്യമായവര്‍ക്ക് വിവിധ ആശുപത്രികളുമായി സഹകരിച്ച് അതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. തുടക്കത്തില്‍ ആലുവ രാജഗിരി ആശുപത്രിയുടെ സോഷ്യൽ വെൽഫെയർ വിഭാഗത്തിന്റെ മുഴുവന്‍സമയ സേവനവും സൗജന്യമായി ലഭ്യമാണെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്മാന് കെ. മുരളീധരന് പറഞ്ഞു.
സംസ്ഥാന കുടുംബശ്രീ മിഷന്റെകൂടി സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
Tags :