ADVERTISEMENT
തിരുവനന്തപുരം: അന്തരിച്ച സാക്ഷരത പ്രവർത്തക മലപ്പുറം സ്വദേശി കെ.വി.റാബിയയുടെ ചികിത്സയ്ക്ക് ചെലവായ 2.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനമാനിച്ചു.
റാബിയയുടെ അനന്തരാവകാശികളായ മൂന്നു സഹോദരിമാരിൽ ഒരാളായ ആരിഫയുടെ പേരിൽ ചികിത്സയ്ക്ക് ചെലവായ തുക കൈമാറും.
തളർന്ന ശരീരത്തിലെ തളരാത്ത മനസുമായി അറിവിലൂടെ, മനക്കരുത്തിലൂടെ സാക്ഷരതാപ്രസ്ഥാനത്തിൽ പങ്കുചേർന്ന് തന്റെ പ്രവർത്തനം കൊണ്ട് വിസ്മയം തീർത്ത സാക്ഷരത പ്രവർത്തകയായ റാബിയയെ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.
Tags : kv rabiya