x
ad
Fri, 18 July 2025
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​യു​ടെ ദാ​രു​ണാ​ന്ത്യം; സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വെ​ള്ളി​യാ​ഴ്ച കെ​എ​സ്‍​യു പ​ഠി​പ്പു​മു​ട​ക്കും


Published: July 17, 2025 07:19 PM IST | Updated: July 17, 2025 07:19 PM IST

കൊ​ല്ലം: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​എ​സ്‍​യു പ​ഠി​പ്പു​മു​ട​ക്കും. കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ഗ​ണ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ല എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ. കൊ​ച്ചു കു​ട്ടി​ക​ളു​ടെ ജീ​വ​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ക്കു​ന്ന ന​വ​കേ​ര​ള നി​ർ​മി​തി​ക്കാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു.

തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ഥു​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ക​യാ​ണ്. സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ,കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു.

Tags :

Recent News

Up