ADVERTISEMENT
ചാത്തന്നൂർ: കെഎസ്ആർടിസി തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ ആരംഭിച്ച ഡബിൾ ഡെക്കർ സർവീസുകൾ വ്യവസായ നഗരമായ കൊച്ചിയിലും. ഇന്നു വൈകുന്നേരം അഞ്ചിന് കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ വ്യവസായ മന്ത്രി പി. രാജീവ് കൊച്ചി ഡബിൾ ഡെക്കർ സർവീസ് ഉദ്ഘാടനം നിർവഹിക്കും.
കൊച്ചി ടൂറിസം വികസനത്തിന് മറ്റൊരു നാഴികക്കല്ലായി മാറുന്ന ഈ യാത്രയിൽ കൊച്ചിയുടെ നഗര ഹൃദയത്തിലൂടെ ഡബിൾ ഡക്കറിന്റെ ഓപ്പൺ ഡെക്കിൽ ഇരുന്ന് നഗര സൗന്ദര്യം യാത്രികർക്ക് ആസ്വദിക്കുവാൻ കഴിയും.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട് തേവര, അവന്യൂ വാക്ക് വെ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം പള്ളി, ഹൈക്കോർട്ട് വഴി എറണാകുളത്ത് 7.40 ന് എത്തിച്ചേരുന്ന വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയും, താഴത്തെ ഡെക്കിൽ 150 രൂപയുമാണ് നിരക്ക്.
Tags :