x
ad
Tue, 24 June 2025
ad

ADVERTISEMENT

കെഎസ്ആര്‍ടിസി: 20 ഡ്യൂട്ടി ചെയ്തില്ലെങ്കില്‍ പണി തെറിക്കും


PUBLISHED: June 24, 2025 05:59 PM IST | UPDATED: June 24, 2025 05:59 PM IST

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ മാ​സം 20 ഡ്യൂ​ട്ടി​യെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ല്‍ പ​ണി തെ​റി​ക്കും. ക​ണ്ട​ക്ട​ര്‍, ഡ്രൈ​വ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി വ​രു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി യൂ​ണി​റ്റ് ത​ല​ത്തി​ല്‍ നോ​ട്ടീ​സ് ന​ല്കി​ത്തു​ട​ങ്ങി. നോ​ട്ടീ​സ് കി​ട്ടി ഏ​ഴ് ദി​വ​സ​ത്തി​ന​കം വ്യ​ക്ത​മാ​യ മ​റു​പ​ടി ബോ​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പി​രി​ച്ചു​വി​ട​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ക​ണ്ട​ക്ട​ര്‍​മാ​രും ഡ്രൈ​വ​ര്‍​മാ​രും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​തി​നാ​ല്‍, സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ ബ​ദ​ൽ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കേ​ണ്ടി വ​രു​ന്നു. ഇ​ത് കെ​എ​സ്ആ​ര്‍​ടി​സി​ക്കു അ​ധി​ക​സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു എ​ന്നാ​ണ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

ഒ​രു മാ​സം 20 ഡ്യൂ​ട്ടി ചെ​യ്യാ​ത്ത​വ​രു​ടെ ക​ണ​ക്കെ​ടു​പ്പ് യൂ​ണി​റ്റു​ക​ളി​ല്‍ തു​ട​ങ്ങി. വ്യ​ക്ത​മാ​യ കാ​ര​ണ​ത്താ​ലു​ള്ള അ​വ​ധി അ​പേ​ക്ഷ ന​ല്കി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി വ​രു​ന്ന​ത്. മേ​യ് മാ​സ​ത്തി​ല്‍ 20 ഡ്യൂ​ട്ടി ചെ​യ്യാ​ത്ത​വ​രു​ടെ പ​ട്ടി​ക ആ​ദ്യ​മാ​യി ത​യാ​റാ​ക്കി​യ​തും നി​ശ്ചി​ത ഹാ​ജ​രി​ല്ലാ​ത്ത​വ​ര്‍​ക്ക് നോ​ട്ടീ​സ് കൊ​ടു​ത്ത​തും ആ​ല​പ്പു​ഴ യൂ​ണി​റ്റി​ലാ​ണ്.

ഇ​വി​ടെ 13 ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ഏ​ഴ് വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 13 ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കു​മാ​ണ് നോ​ട്ടീ​സ് ന​ല്കി​യ​ത്. മ​റ്റ് യൂ​ണി​റ്റു​ക​ളി​ലും പ​ട്ടി​ക​യും നോ​ട്ടീ​സും ത​യാ​റാ​ക്ക​ല്‍ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്.

 

Tags : ksrtc duty

Recent News