ADVERTISEMENT
തിരുവനന്തപുരം: കോൺഗ്രസിലെ ക്യാപ്റ്റൻ - മേജർ തർക്കത്തിൽ വിമർശനവുമായി കെപിസിസി നേതൃത്വം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട അവകാശ തർക്കം ഉന്നയിച്ച് മുതിർന്ന നേതാക്കൾ നടത്തിയ പ്രതികരണങ്ങളെ കെപിസിസി യോഗത്തിൽ എൻ.ശക്തൻ രൂക്ഷമായി വിമർശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുക്കിയ മിഷൻ 25 പദ്ധതിക്ക് പ്രതീക്ഷിച്ച വേഗതയില്ലെന്നും വിമർശനം ഉയർന്നു. നിലമ്പൂർ വിജയത്തിന് ശേഷം 30 സീറ്റുകളിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ തീരുമാനിച്ചുവെന്ന രീതിയിൽ പ്രചാരണമുണ്ടായി.
ചില യൂത്ത് കോൺഗ്രസ് നേതാക്കളാണ് ഇതിന് പിന്നിലെന്നും അവരെ കണ്ടെത്തണമെന്നും ആവശ്യം ഉയർന്നു. ഖദർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. യൂത്തിന് അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Tags :