ADVERTISEMENT
കോഴിക്കോട്: കോഴിക്കോട് മായനാടുനിന്നു കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് ഹേമചന്ദ്രന്റെ മരണത്തില്‍ വഴിത്തിരിവ്. ഹേമചന്ദ്രന് ആത്മഹത്യ ചെയ്തതാണെന്ന വാദവുമായി കേസിലെ മുഖ്യ പ്രതി വയനാട് ബത്തേരി സ്വദേശി നൗഷാദ് രംഗത്തെത്തി. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണു പുതിയ വാദവുമായി മുഖ്യപ്രതി രംഗത്തുവന്നിട്ടുള്ളത്. കോഴിക്കോട്: കോഴിക്കോട് മായനാടുനിന്നു കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് ഹേമചന്ദ്രന്റെ മരണത്തില്‍ വഴിത്തിരിവ്.
ഹേമചന്ദ്രന് ആത്മഹത്യ ചെയ്തതാണെന്ന വാദവുമായി കേസിലെ മുഖ്യ പ്രതി വയനാട് ബത്തേരി സ്വദേശി നൗഷാദ് രംഗത്തെത്തി. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണു പുതിയ വാദവുമായി മുഖ്യപ്രതി രംഗത്തുവന്നിട്ടുള്ളത്. ഹേമചന്ദ്രനെ തങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നും താന്‍ നാട്ടിലെത്തി പോലീസിനുമുമ്പാകെ ഹാജരാകുമെന്നും വിദേശത്തുനിന്നു തയാറാക്കിയ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ നൗഷാദ് പറഞ്ഞു. താന്‍ ഒളിച്ചോടിയതല്ല. രണ്ടുമാസത്തെ വിസിറ്റിംഗ് വീസയില്‍ ഗള്‍ഫില്‍ എത്തിയതാണ്.
തിരിച്ചുവന്നാല്‍ ഉടന്‍ പോലീസിനു മുന്നില്‍ ഹാജരാകും. നിരവധി പേര്‍ക്ക് ഹേമചന്ദ്രന് പണം നല്കാന് ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തതിനാല്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവും പ്രതി ഉന്നയിച്ചു. അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയതു ശ്വാസം മുട്ടിച്ചാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. മരണത്തിനുമുമ്പ് മര്‍ദനമേറ്റ പാടുകളും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി വയനാട്ടില്‍ ബത്തേരിക്കടുത്ത് ആളൊഴിഞ്ഞ വീട്ടില്‍ താമസിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവിടെവച്ച് അതിക്രൂരമായി മര്‍ദിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഹേമചന്ദ്രന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസിന്റെ കണ്ടെത്തല്‍. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള ഇടപാടുകള്‍ കൊലപാതകത്തിനു പിന്നില്‍ ഉണ്ടെന്നാണു സംശയം.
Tags : hemachandran murder case kozhikode news kerala crimes