x
ad
Fri, 4 July 2025
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ടം; വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ


Published: July 3, 2025 11:59 PM IST | Updated: July 3, 2025 11:59 PM IST

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ. ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​വും ദൗ​ർ​ഭാ​ഗ്യ​ക​രു​വു​മാ​യ സം​ഭ​വ​ത്തി​ന് സാ​ക്ഷി​യാ​വേ​ണ്ടി​വ​ന്ന ദി​വ​സ​മാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​ന്തെ​ല്ലാം ആ​ശ്വാ​സ​വാ​ക്കു​ക​ൾ പ​റ​ഞ്ഞാ​ലും ആ ​കു​ടും​ബ​ത്തി​ന്‍റെ ന​ഷ്ട​ത്തി​ന് പ​ക​ര​മാ​വി​ല്ല. അ​മ്മ​യെ ന​ഷ്ട​മാ​യ മ​ക്ക​ളു​ടെ ക​ണ്ണീ​രി​ന് മു​ന്നി​ൽ ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും അ​റി​യാം. എ​ങ്കി​ലും ആ ​കു​ടും​ബ​ത്തി​ന് ത​ണ​ലാ​യി ആ​ശ്വാ​സ​മാ​യി ഞാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രും എ​ന്നും ഒ​പ്പ​മു​ണ്ടാ​വും.

അ​വ​രു​ടെ വേ​ദ​ന​യി​ലും ദു​ഖ​ത്തി​ലും പ​ങ്കു ചേ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു എ​ന്ന വീ​ട്ട​മ്മ​യ്ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

Tags :

Recent News

Up