ADVERTISEMENT
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. പരോൾ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി. കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.
വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോൾ റദ്ദ് ചെയ്തത്.
ജൂലൈ 21ന് 15 ദിവസത്തെ അടിയന്തര പരോളാണ് സുനിക്ക് അനുവദിച്ചത്. പരോൾ ലഭിച്ച ശേഷം വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഉണ്ടാകുമെന്നായിരുന്നു കൊടി സുനി അറിയിച്ചിരുന്നത്.
എന്നാൽ, ഇയാൾ അവിടെ ഉണ്ടായില്ലെന്നാണ് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിൽ പറയുന്നത്. സുനി അയൽ സംസ്ഥാനത്തേക്ക് പോയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നു.
Tags :