ADVERTISEMENT
ആലപ്പുഴ: കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രകീർത്തിച്ച് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ട് പല്ലിന്റെ പോടടപ്പിക്കാൻ ഇംഗ്ലണ്ടിൽ നിന്ന് വിമാനം പിടിച്ച് ആളുകൾ കേരളത്തിൽ വരുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
വിദേശ രാജ്യത്തെ ചികിത്സാ ചെലവ് നോക്കുകയാണെങ്കിൽ വിമാന ടിക്കറ്റും പിന്നെ മിച്ചവും വരുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിൽവച്ച് പൂച്ച മാന്തിയ തന്റെ ഒരു സുഹൃത്തിന്റെ കുട്ടിയുമായി ആ കുടുംബം വാക്സിനെടുക്കാൻ കേരളത്തിലാണ് വന്നതെന്നും മന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ ചികിത്സ ലഭിക്കണമെങ്കിൽ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് ഇപ്പോൾ ധാരാളം ചർച്ചകളാണ് നടക്കുന്നത്. എന്നാൽ നമ്മുടെ ആരോഗ്യരംഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
Tags :