ADVERTISEMENT
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഭാരതാംബ വിവാദം കത്തിനിൽക്കുന്നതിനിടെ അടിയന്തര സിൻഡിക്കറ്റ് ഇന്ന് ചേരും. ഭാരതാംബ വിവാദത്തിൽ സസ്പെൻഡു ചെയ്ത നടപടി ചോദ്യംചെയ്ത് രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് വിസി ഡോ.സിസാ തോമസ് സിൻഡിക്കറ്റ് വിളിക്കാൻ തീരുമാനിച്ചത്.
രജിസ്ട്രാർക്കെതിരേയുള്ള വൈസ് ചാൻസലറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വിസിയുടെ പുതിയ നീക്കം. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം.
രജിസ്ട്രാറെ നിയമിച്ച സിൻഡിക്കറ്റിനാണ് അച്ചടക്കനടപടിയെടുക്കാനുമുള്ള അധികാരമെന്നും അവർ പറയുന്നു. സസ്പെൻഷൻ റദ്ദാക്കാനുള്ള നീക്കം ഞായറാഴ്ചത്തെ യോഗത്തിലുണ്ടാവുമെന്ന് സൂചനയുണ്ട്.
പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാൽ സിൻഡിക്കറ്റിന് അങ്ങനെയൊരു തീരുമാനമെടുക്കാനാവില്ലെന്ന് മറുപക്ഷം വാദിക്കുന്നു.
Tags :