x
ad
Sun, 6 July 2025
ad

ADVERTISEMENT

സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി​യി​ട്ടി​ല്ല; തീ​രു​മാ​ന​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് വി​സി


Published: July 6, 2025 02:58 PM IST | Updated: July 6, 2025 02:58 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി താ​ത്ക്കാ​ലി​ക വി​സി ഡോ. ​സി​സ തോ​മ​സ്.‌‌‌ റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​ന​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും സി​സ തോ​മ​സ് പ്ര​തി​ക​രി​ച്ചു.

സി​ന്‍​ഡി​ക്കേ​റ്റ് പി​രി​ച്ചു​വി​ട്ട ശേ​ഷ​മാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ വി​ഷ​യം പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴെ താ​ന്‍ യോ​ഗം പി​രി​ച്ചു​വി​ട്ട് താ​ൻ ഇ​റ​ങ്ങി​പ്പോ​യ​താ​ണ് അ​തി​ന് ശേ​ഷം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ര​ജി​സ്ട്രാ​റു​ടെ സ​സ്പെ​ൻ​ഷ​ൻ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​നാ​കി​ല്ല. സ​സ്പെ​ൻ​ഷ​ൻ തു​ട​രും.

വി​സി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ എ​ടു​ക്കു​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ല. ത​ന്‍റെ
അ​സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന​ത് സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​മ​ല്ല കു​ശ​ല​സം​ഭാ​ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : kerala university registrars suspension sisa thomas

Recent News

Up