ADVERTISEMENT
തിരുവനന്തപുരം: പ്രതിസന്ധി ഒഴിയാതെ കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍-രജിസ്ട്രാര്‍ പോര്.
രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പന്, രജിസ്ട്രാറുടെ ചുമതലയില്‍നിന്ന് ഒഴിവാക്കുന്നതിന് ആവശ്യപ്പെട്ടെങ്കിലും സ്ഥാനത്തു തുടരാനാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലിന്റെ നിര്‍ദേശം. സിന്‍ഡിക്കറ്റും സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറും ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ്. എന്നാല്‍ അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലില്‍ തുടര്‍നടപടികള്‍ പാടില്ലെന്നു വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ ഫയലില്‍ ഒപ്പിടുന്നതിനു നിയമസാധുതയില്ലെന്നും വിസി പറയുന്നു.
അതേസമയം, സിന്‍ഡിക്കറ്റ് യോഗം വീണ്ടും വിളിച്ചു ചേര്‍ക്കുന്നതിനുള്ള ഇടത് അംഗങ്ങളുടെ ആവശ്യം വിസി പരിഗണിച്ചിട്ടില്ല. വിസിയും രജിസ്ട്രാറും സിന്‍ഡിക്കറ്റും തമ്മില്‍ പോരടിക്കുമ്പോള്‍ കേരള സര്‍വകലാശാലയില്‍ ഭരണപ്രതിസന്ധി രൂക്ഷമാണ്. ഫയല്‍ നീക്കം സ്തംഭിച്ചതിനു പിന്നാലെ വൈസ് ചാന്‍സലറുടെയും രജിസ്ട്രാറുടെയും അധ്യക്ഷതയില്‍ ചേരേണ്ട യോഗങ്ങളും മുടങ്ങിയിട്ടുണ്ട്. മേയ് 27നു ശേഷം പതിവു സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നിട്ടില്ല. അതിനുശേഷം പൂര്‍ത്തിയാക്കിയ ഓപ്പണ്‍ ഡിഫന്‍സുകളില്‍ പിഎച്ച്ഡി അവാര്‍ഡ് ചെയ്യുന്നതും ഗവേഷണ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷകളിലെ തീരുമാനവുമെല്ലാം നീളുകയാണ്.
Tags :