ADVERTISEMENT
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിനും രജിസ്ട്രാർക്കുമെതിരെ ഗവർണർ നടപടിയെടുത്തേക്കുമെന്ന് സൂചന. കെ.എസ്.അനിൽകുമാറിനെ രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് നീക്കാനാണ് രാജ്ഭവന്റെ ആലോചന.
വൈസ് ചാൻസലർ സിസ തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാൻസലർ നടപടിയിലേക്ക് നീങ്ങുന്നത്. സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനപ്രകാരം രാവിലെ തന്നെ കെ.എസ്. അനിൽകുമാർ രജിസ്ട്രാറുടെ ചുമതല ഏറ്റെടുത്തിരുന്നു.
പിന്നാലെ പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പന് രജിസ്ട്രാറിന്റെ ചുമതല നൽകി വിസി സിസ തോമസ് പുതിയ ഉത്തരവിറക്കി. രണ്ട് പേരാണ് ഇപ്പോൾ സർവകലാശാലയുടെ രജിസ്ട്രാർ പദവിയിലുള്ളത്. ഹൈക്കോടതി തിങ്കളാഴ്ച ചേർന്നപ്പോൾ തന്നെ സസ്പെൻഷനെതിരായ ഹർജി പിൻവലിക്കുന്നതായി അനിൽകുമാർ അറിയിച്ചു.
സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കി വീണ്ടും നിയമിച്ചതിനാൽ ഹർജി പിൻവലിക്കുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കോടതി തീരുമാനത്തിന് പിന്നാലെ വിസി സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുത ഇല്ലെന്നായിരുന്നു റിപ്പോർട്ട്.
Tags :