ADVERTISEMENT
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാളെ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും. രാവിലെ പതിനൊന്നരയ്ക്കാണ് യോഗം ചേരുക.
സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് 16 ഇടത് അംഗങ്ങൾ ഒപ്പിട്ട് കത്ത് നൽകിയിരുന്നു. ഭാരാതാംബ വിവാദത്തിൽ രജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസി ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടി സിൻഡിക്കേറ്റ് യോഗം പുനപരിശോധിച്ചേക്കും.
വിസി ഡോ. മോഹൻ കുന്നുമ്മൽ നിലവിൽ അവധിയിലാണ്. പകരം ചുമതല ഡിജിറ്റൽ സർവകലാശാല വിസി സിസ തോമസിനാണ്.
ഇന്ന് കേരള സര്‍വകലാശാലയിൽ വിസിക്കെതിരെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതിഷേധിച്ചു. വിവിധ സെഷനുകളിൽ പരിശോധനക്കെത്തിയ വിസി സിസ തോമസിനെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ തടഞ്ഞു.
അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ പടം വച്ച് സെനറ്റ് ഹാളിൽ നടന്ന സെമിനാറിൽ ഗവര്‍ണര്‍ പങ്കെടുത്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും പിന്നാലെയാണ് റജിസ്ട്രാറെ ഗവര്‍ണര്‍ സസ്പെന്റ് ചെയ്തത്. ഇതിലടക്കം വലിയ പ്രതിഷേധമാണ് സര്‍വകലാശാലയിൽ നടന്നത്.
Tags :