ADVERTISEMENT
മംഗളൂരു: മാസങ്ങൾക്കുമുമ്പ് മംഗളൂരു കുഡുപ്പുവിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ കുടുംബാംഗങ്ങൾ കർണാടകയിലെ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു.
കേസിൽ സംസ്ഥാന സർക്കാർ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ആൾക്കൂട്ട കൊലപാതക നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്നും നേതാക്കൾ കുടുംബത്തിന് ഉറപ്പുനല്കി.
മന്ത്രി സമീർ അഹമ്മദ് ഖാന്റെ വകയായി 10 ലക്ഷം രൂപയും സ്പീക്കർ യു.ടി.ഖാദറിന്റെ വക അഞ്ചു ലക്ഷം രൂപയും കുടുംബത്തിന് അടിയന്തര സഹായമായി കൈമാറി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദേശപ്രകാരമാണുകോൺഗ്രസ് നേതാക്കൾ അഷ്റഫിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്.
സ്പീക്കർക്കും മന്ത്രിക്കും പുറമേ എഐസിസി സെക്രട്ടറി ബി.കെ. ഹരിപ്രസാദ്, കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ്, ജി.എ. ബാവ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് എന്നിവരും സംബന്ധിച്ചു.
Tags : mob attack mangaluru