ADVERTISEMENT
കൊച്ചി: ‘കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍’ ഇന്ത്യന്‍ ജ്വല്ലറി മേഖലയ്ക്കു മുതല്‍ക്കൂട്ടാകുമെന്ന് ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് കിരീത്ത് ബെന്‍സാലി. കേരളം സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനമായത് ഇവിടെ വില്‍ക്കപ്പെടുന്ന ജ്വല്ലറികളുടെ പരിശുദ്ധി ലോക നിലവാരത്തിലായതുകൊണ്ടാണ്. കേരളത്തിന്റെ പരമ്പരാഗത ആഭരണശ്രേണി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കുന്ന കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ ആഭരണ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍, ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ വൈസ് ചെയര്മാന് അവിനാഷ് ഗുപ്ത, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ജ്വല്ലറി ഹെഡ് അങ്കേഷ് ജയിന് തുടങ്ങിയവരും പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ മൂന്നൂറോളം സ്റ്റാളുകളുണ്ടാകും. 160 നിർമാതാക്കൾ പങ്കെടുക്കുന്നുണ്ട്.