ADVERTISEMENT
പാലാ: വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ പരാതിപ്പെട്ടപ്പോൾ 24,865 രൂപയുടെ വൈദ്യുതി ബിൽ 6712 രൂപയായി കുറഞ്ഞു. സെന്റർ ഫോർ കണ്‍സ്യൂമർ എഡ്യുക്കേഷൻ ട്രസ്റ്റി ജയിംസ് വടക്കന്‍ ലഭിച്ച ഗാർഹിക വൈദ്യുതി ബില്ലിലാണ് അതിശയകരമായ വർധനയുണ്ടായത്.
ശരാശരി 4000 രൂപയുടെ ബില്ലു ലഭിച്ചിരുന്ന സ്ഥാനത്താണ് ഏപ്രിൽ, മേയ് മാസങ്ങളിലെ ഉപയോഗത്തിന്24,865 രൂപയുടെ ബില്ലു ലഭിച്ചത്.
ബിൽ കിട്ടിയ ഉടനെ 24,865 രൂപായുടെ വിഭജനം എങ്ങനെയെന്നറിയണമെന്നു കാട്ടി വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ പരാതി നൽകി. കിട്ടിയ മറുപടിയിൽ വിശദീകരണം ഇങ്ങനെ: പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക്. ടിഒഡി മീറ്ററിംഗിൽ മൂന്നുതരം നിരക്കുകളുണ്ട്.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ-സാധാരണ നിരക്കിന്റെ 90 ശതമാനം.
വൈകുന്നേരം ആറു മുതൽ രാത്രി പത്തുവരെ-സാധാരണ നിരക്കിന്റെ 125 ശതമാനം.
രാത്രി പത്തു മുതൽ രാവിലെ ആറു വരെ-സാധാരണ നിരക്ക്.
ആനുവൽ കോഷൻ ഡിപ്പോസിറ്റ് എന്ന എസിഡി രണ്ട് മാസത്തിൽ ഒരിക്കൽ ബില്ല് ലഭിക്കുന്നവരുടെ (ഗാർഹിക കണക്ഷനുകൾ) മൂന്ന് മാസത്തെ ശരാശരി ഉപയോഗ വൈദ്യുതി നിരക്കിന് സമാനമായ തുക. ഈ തുകയിൽനിന്നു നേരത്തെ ഡിപ്പോസിറ്റായി വൈദ്യുതി ബോർഡിന് നൽകിയ തുക കുറച്ച് ബാക്കി തുക അടച്ചാൽ മതി.
ജയിംസ് വടക്കന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു മാസത്തെ വൈദ്യുതി നിരക്ക് 4987 രൂപയും ഡിപ്പോസിറ്റ് തുക 1725 രൂപയും കൂട്ടി 6712 രൂപ മാത്രമാണ് അടയ്ക്കേണ്ടി വന്നത്.
Tags : kerala electricity bill