ADVERTISEMENT
പാലാ: ഈ വർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയിൽ പാലാ ബ്രില്ല്യന്റ് മികച്ച വിജയം കരസ്ഥമാക്കി. എൻജിനിയറിംഗ് വിഭാഗത്തിൽ ആദ്യ പത്തിൽ എട്ടു റാങ്കും ഫാർമസി വിഭാഗത്തിൽ ആദ്യ രണ്ടു റാങ്കും എസ്ടി വിഭാഗത്തിൽ ഒന്നാം റാങ്കും ബ്രില്ല്യന്റിലെ വിദ്യാർഥികൾ സ്വന്തമാക്കി.
ഒന്നാം റാങ്ക് നേടിയ ജോണ് ഷിനോജ് 600ൽ 588.5773 സ്കോർ കരസ്ഥമാക്കി. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു. ഈ വർഷം നടന്ന ജെഇഇ മെയിൻ പരീക്ഷയിൽ 99.8709 പെർസെന്റൈൽ സ്കോർ നേടിയിരുന്നു.
രണ്ടാം റാങ്ക് നേടിയ ഹരികിഷൻ ബൈജു 600ൽ 588.5773 സ്കോർ കരസ്ഥമാക്കി. ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിർ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ എൻട്രൻസ് പരിശീലനം നേടിവരുകയായിരുന്നു. ഈ വർഷം നടന്ന ജെഇഇ മെയിൻ പരീക്ഷയിൽ 99.9249 പെർസെന്റൈൽ സ്കോറും കെമസ്ട്രി ഒളിമ്പ്യാട് ജേതാവുമായിരുന്നു.
600ൽ 588.5773 സ്കോർ നേടിയാണ് അക്ഷയ് ബിജു മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. മാന്നാനം കെഇ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസിഡിന് പരിശീലനം നടത്തി വരികയായിരുന്നു. ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ കേരളത്തിൽ ഒന്നാമനാണ് അക്ഷയ് ബിജു.
നാലാം റാങ്ക് കരസ്ഥമാക്കിയ അദിൽ സയാൻ 600ൽ 588.5773 സ്കോർ നേടി. പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു. ഈ വർഷം നടന്ന ജെഇഇ മെയിൻ പരീക്ഷയിൽ 99.9569 പെർസെന്റൈൽ സ്കോർ നേടിയിരുന്നു.
587.6773 സ്കോർ നേടിയാണ് എമിൽ ഐപ്പ് സക്കറിയ ആറാം റാങ്ക് കരസ്ഥമാക്കിയത്. തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂളിൽ പ്ലസ് ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
ഏഴാം റാങ്ക് കരസ്ഥമാക്കിയ മാഹിർ അലി 584.9304 സ്കോർ നേടി. കോഴിക്കോട് റഹ്മാനിയ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിയിരുന്നു.
എട്ടാം റാങ്ക് കരസ്ഥമാക്കിയ ഡാനി ഫിറാസ് 583.0854 സ്കോർ നേടി. ഒരു വർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
ഒമ്പതാം റാങ്ക് കരസ്ഥമാക്കിയ ദിയാ റുപ്പീയ കൊല്ലം വടക്കേവിള എസ്.എൻ. പബ്ലിക് സ്കൂളിൽ പ്ലസ്ടുപഠനത്തൊടൊപ്പം രണ്ടു വർഷമായി ബ്രില്ല്യന്റിൽ പരിശീലനം നേടിവരികയായിരുന്നു.
ഫാർമസി വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനഘ അനിൽ 300ൽ 290 സ്കോർ നേടി. ഒരു വർഷമായി ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയായിരുന്നു. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ 99.0512 പെർസെന്റൈൽ നേടിയിരുന്നു.
ഫാർമസി വിഭാഗത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഋഷികേശ് ആർ. ഷിനോയി മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ജെഇഇ മെയിൻ പരീക്ഷയിൽ 99.5723 പെർസെന്റൈൽ സ്കോർ നേടിയിരുന്നു.
എൻജിനിയറിംഗ് വിഭാഗത്തിൽ ആദ്യ 50 റാങ്കിൽ 41ഉം 100 റാങ്കിൽ 78ഉം 500 റാങ്കിൽ 384ഉം ബ്രില്ല്യന്റിന് നേടാനായി. ഉന്നതവിജയം കരസ്ഥമാക്കിയവരെ ബ്രില്ല്യന്റിന്റെ ഡയറക്ടർമാരും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.
Tags : Keem results Pala Brilliant