ADVERTISEMENT
കൊച്ചി: കീം പരീക്ഷാവിഷയത്തില്‍ മേല്‍ക്കോടതിയെ സമീപിക്കില്ലെന്ന ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം തിരുത്തണമെന്ന് അധ്യാപക സര്‍വീസ് സംഘടന സമരസമിതി.
മാര്‍ക്ക് ക്രമീകരണവുമായി ബന്ധപ്പെട്ട് മുന്‍പേ പരാതി ഉയര്‍ന്നതും പരിശോധിക്കാന്‍ സമിതിയെ നിശ്ചയിച്ചതുമാണ്. എന്നാല്‍ പരീക്ഷാകമ്മീഷണര്‍ ഓഫീസുമായി ബന്ധപ്പെട്ട ചില ഉന്നതരാണു പരീക്ഷാനിര്ദേശങ്ങളില് മാറ്റം വരുത്താതെ ഇത് അട്ടിമറിച്ചത്. കേരളത്തിന്റെ അഭിമാനമായി കണക്കാക്കുന്ന പൊതുവിദ്യാലയങ്ങളില്‍ പഠിച്ച ബഹുഭൂരിപക്ഷം കുട്ടികളെയും വഞ്ചിക്കുന്ന നിലപാടാണ് ഇതുമൂലം ഉണ്ടായത്.
അട്ടിമറിക്കു നേതൃത്വം നൽകിയവരെ ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്താനും സുപ്രീംകോടതിയില്‍ കുട്ടികള്‍ക്കു നീതി ലഭിക്കാനും വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി ചെയര്മാന് ഒ.കെ. ജയകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ കെ.പി ഗോപകുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags : KEAM