x
ad
Fri, 11 July 2025
ad

ADVERTISEMENT

കീം: റാങ്ക് പട്ടികയിൽ മാറ്റം


Published: July 10, 2025 11:39 PM IST | Updated: July 10, 2025 11:39 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കീം ​​​റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് പ്രോ​​​സ്പെ​​​ക്‌ടസി​​​ൽ മാ​​​റ്റം​​ വ​​​രു​​​ത്തി​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് ആ​​​ദ്യപ​​​ട്ടി​​​ക കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ വീ​​​ണ്ടും പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷണ​​​റേ​​​റ്റ്. ഒ​​​ന്നാം റാ​​​ങ്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ മാ​​​റ്റം വ​​​ന്നു.

പു​​​തി​​​യ പ​​​ട്ടി​​​ക​​​പ്ര​​​കാ​​​രം ഒ​​​ന്നാം റാ​​​ങ്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​വ​​​ടി​​​യാ​​​ർ രം​​​ഗോ​​​ൾ ലെ​​​യി​​​ൻ രാ​​​ജ​​​ശി​​​ല്പി​​​യി​​​ൽ ജോ​​​ഷ്വാ ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നാ​​​ണ്. 600-ൽ 588.57 ​​​സ്കോ​​​റു​​​മാ​​​യാ​​​ണ് ജോ​​​ഷ്വാ ഒ​​​ന്നാം റാ​​​ങ്കി​​​ന് അ​​​ർ​​​ഹ​​​നാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം ചേ​​​റാ​​​യ​​​ിൽ ജ​​​ന​​​താ ബീ​​​ച്ച് പൊ​​​ട്ട​​​ശേ​​​രി​​​ൽ ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ബൈ​​​ജു ര​​​ണ്ടാം റാ​​​ങ്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കു​​​ട​​​പ്പ​​​ന​​​ക്കു​​​ന്ന് മു​​​ക്കോ​​​ല​​​യ്ക്ക​​​ൽ സൗ​​​പ​​​ർ​​​ണി​​​കാ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ എ​​​മി​​​ൽ ഐ​​​പ്പ് സ​​​ക്ക​​​റി​​​യ മൂ​​​ന്നാം റാ​​​ങ്കും സ്വ​​​ന്ത​​​മാ​​​ക്കി.

പ​​​ട്ടി​​​ക​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ഡ് നീ​​​ലേ​​​ശ്വ​​​രം പെ​​​രോ​​​ളി സാ​​​ജ് നി​​​വാ​​​സി​​​ൽ ഹൃ​​​ദി​​​ൻ എ​​​സ്.​​​ ബി​​​ജു ഒ​​​ന്നാം റാ​​​ങ്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ട്ട​​​ട കൗ​​​സ്തു​​​ഭ​​​ത്തി​​​ൽ ബി.​​​അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ൻ ര​​​ണ്ടാം റാ​​​ങ്കും നേ​​​ടി. പ​​​ട്ടി​​​ക​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം മ​​​ണ​​​ർ​​​കാ​​​ട് കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥ് ഒ​​​ന്നാം​​റാ​​​ങ്കി​​​ന് ഉ​​​ട​​​മ​​​യാ​​​യ​​​പ്പോ​​​ൾ കാ​​​സ​​​ർ​​​ഗോ​​​ഡ് പെ​​​രി​​​യ രാ​​​ജ്നി​​​വാ​​​സി​​​ൽ ആ​​​ർ.​​​പി ഗൗ​​​രീ​​​കൃ​​​ഷ്ണാ​​​ങ്ക​​​ർ ര​​ണ്ടാം റാ​​​ങ്കും നേ​​​ടി.

ആ​​​ദ്യ 100 റാ​​​ങ്കി​​​ൽ 21 പേ​​​രാ​​​ണ് കേ​​​ര​​​ളാ സി​​​ല​​​ബ​​​സി​​​ൽനി​​​ന്ന് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം പി​​​ടി​​​ച്ച​​​ത്. 79 പേ​​​രാ​​​ണ് സി​​​ബി​​​എ​​​സ്ഇ സ്ട്രീ​​​മി​​​ൽ നി​​​ന്നും ഇ​​​ടം നേ​​​ടി​​​യ​​​വ​​​ർ. ആ​​​ദ്യ 5000 റാ​​​ങ്കി​​​നു​​​ള്ളി​​​ൽ2960 കു​​​ട്ടി​​​ക​​​ൾ സി​​​ബി​​​എ​​​സ്ഇ വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്നും 1796 പേ​​​ർ കേ​​​ര​​​ള സി​​​ല​​​ബ​​​സി​​​ൽ നി​​​ന്നും 244 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​മു​​​ള്ള​​​വ​​​രാ​​​ണ്. 86549 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി കീം ​​​പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. ഇ​​​തി​​​ൽ 67505 പേ​​​രാ​​​ണ് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്.
നാ​​​ലു മു​​​ത​​​ൽ 10 വ​​​രെ റാ​​​ങ്ക്
നേ​​​ടി​​​യ​​​വ​​​ർ
എ​​​ഡ​​​ൽ സി​​​യാ​​​ൻ, ഫാ​​​ത്തി​​​മാ ദ​​​ന്ത​​​ൽ ക്ലി​​​നി​​​ക് ചെ​​​മ്മ​​​നാ​​​ട് മ​​​ല​​​പ്പു​​​റം. അ​​​ദ്വൈ​​​ത് അ​​​യി​​​നി​​​പ്പി​​​ള്ളി, ക​​​ഡു​​​ഗോ​​​ഡി,ക​​​ർ​​​ണാ​​​ട​​​ക. അ​​​ന​​​ന്യ രാ​​​ജീ​​​വ്, ബ്രി​​​ന്ദാ​​​വ​​​ൻ എ​​​സ്റ്റേ​​​റ്റ്, മാ​​​റ​​​ത്ത​​​ഹ​​​ള്ളി, ബം​​ഗ​​ളൂ​​രു, ജോ​​​ണ്‍ ഷി​​​നോ​​​ജ്, വ​​​ട്ട​​​ക്കു​​​ഴി​​​യി​​​ൽ ക​​​ല്ലൂ​​​ർ​​​കാ​​​ട് , എ​​​റ​​​ണാ​​​കു​​​ളം. അ​​​ക്ഷ​​​യ് ബി​​​ജു, കാ​​​ക്കൂ​​​ർ ,കോ​​​ഴി​​​ക്കോ​​​ട്. അ​​​ച്യു​​​ത് വി​​​നോ​​​ദ്, ചൈ​​​ത്രം, ഫാ​​റൂ​​ഖ് കോ​​​ള​​​ജ്, കോ​​​ഴി​​​ക്കോ​​​ട്. അ​​​ൻ​​​മോ​​​ൽ ബൈ​​​ജു, എം.​​​പി. വാ​​​സു​​​ദേ​​​വ​​​ൻ​​​നാ​​​യ​​​ർ റോ​​​ഡ്, നെ​​​ല്ലി​​​ക്കോ​​​ട്, കോ​​​ഴി​​​ക്കോ​​​ട്.

Tags : kEAM

Recent News

Up