ADVERTISEMENT
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുള്ള ജോലി ആരോഗ്യപ്രശ്നമുള്ളവര്‍ക്ക് മാത്രമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പരമാവധി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും റൂട്ടിലിറക്കും. ജീവനക്കാരുടെ പുനര്‍വിന്യാസം നടപ്പാക്കിയതോടെ സര്‍വീസ് റദ്ദാക്കല്‍ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുള്ള ജീവനക്കാരെ ഓഫീസ് ജോലിയിലേക്കു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാറ്റുന്നുണ്ട്. ജീവനക്കാരുടെ പേരിലുള്ള ചെറിയ കുറ്റകൃത്യങ്ങൾ നടപടിയെടുത്ത് അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കും. കെഎസ്ആര്‍ടിസി ചലോ അപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ യാത്രക്കാര്‍ക്കു എല്ലാ വിവരങ്ങളും ലഭിക്കും.
എന്‍ക്വയറി കൗണ്ടറുകള്‍ നിര്‍ത്തലാക്കും. കെഎസ്ആര്‍ടിസി ട്രാവൽ കാര്‍ഡിന് വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. എണ്‍പതിനായിരത്തോളം കാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. സമാനമായി വിദ്യാർഥികൾക്കുള്ള പുതിയ ഡിജിറ്റല്‍ കണ്സഷന് കാര്‍ഡ് നടപ്പാക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
Tags :