ADVERTISEMENT
കണ്ണൂര്‍: കായലോട്ട് സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് കടന്നെന്ന് സൂചന. പറമ്പായി സ്വദേശികളായ സുനീര്‍, സഖറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നത്.
ഇവര്‍ക്കായുള്ള ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിരക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനൊടുക്കിയ റസീനയുടെ സുഹൃത്ത് റഹീസ് പിണറായി പോലീസ് സ്റ്റേഷനിലെത്തി ഇവര്‍ക്കെതിരേ മൊഴി നല്‍കിയത്.
പരസ്യവിചാരണയ്ക്ക് പിന്നാലെയാണ് കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്. കാറിൽ റസീനയും സുഹൃത്ത് റഹീസും സംസാരിച്ചിരിക്കെ ഒരു സംഘം എസ്ഡിപിഐ പ്രവർത്തകരെത്തിയാണ് സദാചാര ഗുണ്ടായിസം നടത്തിയത്.
യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചിറക്കിയ ശേഷം മർദ്ദിച്ചു. ഫോൺ കൈക്കലാക്കിയ ശേഷം മോശമായി ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെ വീട്ടിലെത്തിയ യുവതി ജീവനൊടുക്കുകയായിരുന്നു.
Tags : kayalode women suicide case