x
ad
Fri, 11 July 2025
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ്; അ​പ​ക​ട​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്


Published: July 11, 2025 02:46 PM IST | Updated: July 11, 2025 02:46 PM IST

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണ​ത്ത് റെ​യി​ൽ​വേ പാ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ക​ണ്ടെ​ത്തി. വ​ള​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ കൊ​ച്ചു​വേ​ളി- ഭാ​വ്ന​ഗ​ർ ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ ലോ​ക്കോ പൈ​ല​റ്റാ​ണ് സ്ലാ​ബ് ക​ണ്ട​ത്.

റെ​യി​ൽ ലൈ​നി​ന്‍റെ എ​ർ​ത്ത് ക​മ്പി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്ലാ​ബാ​ണ് പാ​ള​ത്തി​ൽ വ​ച്ച​ത്. തു​ട​ർ​ന്ന് അ​ല്പ​നേ​രം ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു. കൃ​ത്യ​സ​മ​യ​ത്ത് ട്രെ​യി​ൻ നി​ർ​ത്താ​നാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണൊ​ഴി​വാ​യ​ത്. തു​ട​ർ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags : Kannur Railway

Recent News

Up