ADVERTISEMENT
കൊച്ചി: പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ നവീകരിച്ച ന്യായാധിപനായിരുന്നു ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്. പതിനൊന്നാമത് ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊച്ചി: പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ നവീകരിച്ച ന്യായാധിപനായിരുന്നു ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്.
പതിനൊന്നാമത് ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടന നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിച്ച് ജസ്റ്റീസ് കൃഷ്ണയ്യര്‍ നടത്തിയ ഇടപെടലുകള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് മാതൃകയായി മാറി. പരിസ്ഥിതി സാമൂഹിക വിഷയങ്ങളില്‍ സുപ്രധാനമായ വിധിന്യായങ്ങള്‍ അദ്ദേഹം നടത്തി. സാമൂഹിക നീതി ഉറപ്പാക്കാന്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചുണ്ടെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ദേവന് രാമചന്ദ്രന്, എസ്കെഎസ് ഫൗണ്ടേഷന് പ്രസിഡന്റ് ജസ്റ്റീസ് കെ. ബാലകൃഷ്ണന് നായര്‍, സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന് ഫോര്‍ ലോ ആന്‍ഡ് ജസ്റ്റീസ് ആണ് പരിപാടി സംഘടിപ്പിച്ചത്.
Tags : justice br gavai vr krishna iyer