x
ad
Thu, 10 July 2025
ad

ADVERTISEMENT

ഇന്ത്യൻ വംശജൻ സാ​ബി​ഹ് ഖാൻ ആപ്പിൾ സിഒഒ


Published: July 9, 2025 10:05 PM IST | Updated: July 9, 2025 10:05 PM IST

ന്യൂ​​യോ​​ർ​​ക്ക്: അ​​മേ​​രി​​ക്ക​​ൻ ടെ​​ക് ക​​ന്പ​​നി​​യാ​​യ ആ​​പ്പി​​ളി​​ന്‍റെ പു​​തി​​യ ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​റാ​​യി (സി​​ഒ​​ഒ) ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ അ​​മേ​​രി​​ക്ക​​ക്കാ​​ര​​ൻ സാ​​ബി​​ഹ് ഖാ​​നെ നി​​യ​​മി​​ച്ചു. മൂ​​ന്ന് പ​​തി​​റ്റാ​​ണ്ടാ​​യി ആ​​പ്പി​​ളി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സാ​​ബി​​ഹ് ഖാ​​ൻ, നി​​ല​​വി​​ലെ സി​​ഒ​​ഒ ജെ​​ഫ് വി​​ല്യം​​സ് ഈ ​​മാ​​സം അ​​വ​​സാ​​നം സ്ഥാ​​നം ഒ​​ഴി​​യു​​ന്ന ഒ​​ഴി​​വി​​ലേ​​ക്കാ​​ണ് നി​​യ​​മി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ ക​​ന്പ​​നി​​യു​​ടെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റായ സാ​​ബി​​ഹ് ഖാ​​നെ ആ​​പ്പി​​ൾ സി​​ഇ​​ഒ ടിം ​​കു​​ക്ക് പ്ര​​ശം​​സി​​ച്ചു. 1966ൽ ​​ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ മൊ​​റാ​​ദാ​​ബാ​​ദി​​ൽ ജ​​നി​​ച്ച സാ​​ബി​​ഹ് ഖാ​​ൻ, 1995 മു​​ത​​ലാണ് ആ​​പ്പി​​ളി​​നൊ​​പ്പം പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭിച്ചത്. 10-ാം വ​​യ​​സി​​ൽ സിം​​ഗ​​പ്പൂ​​രി​​ലേ​​ക്ക് താ​​മ​​സം മാ​​റിയ അദ്ദേഹം ട​​ഫ്റ്റ്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ നിന്ന് സാ​​ന്പ​​ത്തി​​ക ശാ​​സ്ത്ര​​ത്തി​​ലും മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ലും ബി​​രു​​ദം നേടി.

പി​​ന്നീ​​ട് റെ​​ൻ​​സീ​​ല​​ർ പോ​​ളി​​ടെ​​ക്നി​​ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ നി​​ന്ന് മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദവും ക​​ര​​സ്ഥ​​മാ​​ക്കി.30 വ​​ർ​​ഷ​​ത്തെ സേ​​വ​​ന​​ത്തി​​നി​​ടെ ആ​​പ്പി​​ളി​​ന്‍റെ ആ​​ഗോ​​ള വി​​ത​​ര​​ണ ശൃം​​ഖ​​ല രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ പ്ര​​ധാ​​ന പ​​ങ്ക് വ​​ഹി​​ച്ചു. 2019ൽ ​​അ​​ദ്ദേ​​ഹം ക​​ന്പ​​നി​​യു​​ടെ സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി.

Tags : apple COO sabih khan

Recent News

Up