x
ad
Wed, 23 July 2025
ad

ADVERTISEMENT

മ​ത​ഭ്രാ​ന്ത് ത​ല​യ്ക്ക് പി​ടി​ച്ച രാ​ജ്യം; യു​എ​ന്നി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഇ​ന്ത്യ


Published: July 23, 2025 01:51 PM IST | Updated: July 23, 2025 01:51 PM IST

ന്യൂ​ഡ​ൽ​ഹി: യു​എ​ൻ ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ പാ​കി​സ്ഥാ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഇ​ന്ത്യ. മ​ത​ഭ്രാ​ന്ത് ത​ല​യ്ക്ക് പി​ടി​ച്ച രാ​ജ്യ​മാ​ണ് പാ​ക്കി​സ്ഥാ​നെ​ന്ന് യു​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി അം​ബാ​സ​ഡ​റാ​യ പ‌​ർ​വ​ത​നേ​നി ഹ​രീ​ഷ് വി​മ​ർ​ശി​ച്ചു.

സ​മാ​ധാ​ന​വും ബ​ഹു​മു​ഖ​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്ക​വേ പാ​കി​സ്ഥാ​ൻ പ്ര​തി​നി​ധി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. ഒ​രു വ​ശ​ത്ത് പ​ക്വ​ത​യാ​ർ​ന്ന ജ​നാ​ധി​പ​ത്യ​വും, കു​തി​ച്ചു​യ​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും, ബ​ഹു​സ്വ​ര​ത​യു​മാ​യി ഇ​ന്ത്യ നി​ല​കൊ​ള്ളു​ന്നു. മ​റു​വ​ശ​ത്ത് മ​ത​ഭ്രാ​ന്തി​നെ​യും ഭീ​ക​ര​ത​യെ​യും പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാ​യി പാ​ക്കി​സ്ഥാ​നും.

ഏ​പ്രി​ൽ 22ന് ​ജ​മ്മു​കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​വും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത വ​ള​ർ​ത്തു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : India pakistan UN

Recent News

Up