ADVERTISEMENT
ഭോപ്പാൽ: പരീക്ഷയ്ക്കിടെ വിദ്യാർഥിയെ മർദിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ദീൻദയാൽ ദംഗ്രൗലിയ മഹാവിദ്യാലയത്തിൽ ബിഎസ്സി രണ്ടാം വർഷ ഗണിത പരീക്ഷയ്ക്കിടെയാണ് സംഭവം.
ഐഎഎസ് ഉദ്യോഗസ്ഥനും ജില്ലാ മജിസ്ട്രേറ്റുമായ സഞ്ജീവ് ശ്രീവാസ്തവയാണ് വിദ്യാർഥിയെ മർദിച്ചത്. പരീക്ഷയെഴുതുന്ന വിദ്യാർഥിയെ സഞ്ജീവ് ശ്രീവാസ്തവ മുഖത്തിന് അടിക്കുന്നതും ഷർട്ടിൽ വലിച്ച് എഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ഏപ്രിൽ ഒന്നിന് നടന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മർദനം തന്റെ ചെവിയെ ബാധിച്ചുവെന്ന് മർദനമേറ്റ വിദ്യാർഥി ആരോപിച്ചു. അദ്ദേഹം ഒരു ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ലെന്നും വിദ്യാർഥി വ്യക്തമാക്കി.
അതേസമയം, കോളജിൽ കൂട്ട കോപ്പിയടി നടക്കുന്നതായി പരാതികൾ ലഭിച്ചുവെന്നും ഇതേതുടർന്നാണ് താൻ പരിശോധനയ്ക്ക് എത്തിയതെന്നും സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു.
Tags :