ADVERTISEMENT
കൊച്ചി: യെമന്‍ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വേണമെന്നു പറഞ്ഞാല്‍ നല്കാന് തയാറാണെന്നും യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ്. നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്. വ്യാഴാഴ്ച ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് ദീപികയോട് പറഞ്ഞു.
2024 ഏപ്രില്‍ 20 ന് യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിൽ അഡ്വ. കെ.ആര്. സുഭാഷ് ചന്ദ്രൻ മുഖേന ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. തിങ്കളാഴ്ചയാണു കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Tags :