ADVERTISEMENT
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ സംസ്കാരം ചൊവ്വാഴ്ച നടത്തുന്നതിനാൽ രണ്ട് സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ, പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂൾ എന്നിവയ്ക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11 ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനത്തിനുവെയ്ക്കും.
സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് വീട്ടുവളപ്പില്‍ നടത്തും. അപകടം നടന്ന് പതിനൊന്നാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്.
നേരത്തേ സഹോദരന് രതീഷിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. നിലവില്‍ സഹോദരനും ബന്ധു ഉണ്ണികൃഷ്ണനുമാണ് അഹമ്മദാബാദിലുള്ളത്.
Tags :