ADVERTISEMENT
പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ പതിവു നടത്തത്തിനിറങ്ങിയ കുതിര വിരണ്ടോടി. പത്തനംതിട്ട സ്വദേശി വളര്‍ത്തുന്ന ഹൈദര്‍ എന്ന കുതിരയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് നഗരത്തെ വിറപ്പിച്ചത്. പതിവായി നഗരത്തില്‍ കുതിര സവാരിക്ക് എത്താറുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ആദ്യമെന്ന് ഉടമ പറഞ്ഞു.
വാഹനത്തിന്റെ ഹോണ്‍ ശബ്ദം കേട്ട് ഞെട്ടിയ കുതിര പായുകയായിരുന്നുവെന്ന് പറയുന്നു. സ്കൂട്ടറിലെത്തിയ പറക്കോട് കൊല്ലവിളാകം ജോര്‍ജിനെ (30) ഇടിച്ചിട്ടു. കുതിര പാഞ്ഞു വരുന്നതു കണ്ട് അഴൂര്‍ സ്വദേശി സംഗീത (32) ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു.
മകന് ദോഷന്തും (ആറ്) സ്കൂട്ടറില്‍ ഉണ്ടായിരുന്നു. രണ്ടുപേരും താഴെ വീണു. ഓടിക്കൂടിയവര്‍ സ്കൂട്ടര്‍ യാത്രക്കാരെ രക്ഷിച്ച് ആശുപത്രിയിലാക്കി.
അഴൂരിലെ പെട്രോള്‍ പമ്പിലേക്ക് ഓടിക്കയറിയ കുതിരയെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പിടിച്ചുകെട്ടി. അഴൂര്‍ സ്വദേശി തമ്പിയുടേതാണ് ഒരു വയസ് കഴിഞ്ഞ ഹൈദര്‍. വാഹനത്തില്‍ ഇടിച്ച് കുതിരയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്.
Tags : pathanamthittac accident news