ADVERTISEMENT
കൊച്ചി: സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരുടെ സ്ഥിരം നിയമനം അനിശ്ചിതമായി നീളുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. സെനറ്റും ചാന്‍സലറായ ഗവര്‍ണറും തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം ഉണ്ടാകേണ്ടിയിരുന്ന ചെറിയ പ്രതിസന്ധി ഇപ്പോഴും അതേപടി നിലനില്‍ക്കുകയാണ്. 13 സര്‍വകലാശാലകളില്‍ 12ലും സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ നിലവിലില്ലാത്ത അവസ്ഥ ഏറെ ഗൗരവമുള്ളതാണ്.
ഈ സാഹചര്യത്തില്‍ സ്വീകരിച്ച താത്കാലിക വിസി നിയമനങ്ങള്‍ പോലും സെനറ്റംഗങ്ങള്ത്തന്നെ ചോദ്യം ചെയ്യുകയാണ്. ഇത്തരം മനോഭാവം ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെ ബാധിക്കും.
പ്രശ്നപരിഹാരത്തിന് ഉചിതമായ നടപടികള്‍ വൈകാതെ സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പറഞ്ഞു.
കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല ഡോ. മോഹനന് കുന്നുമ്മലിനു നല്കിയ ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു രണ്ട് സെനറ്റംഗങ്ങള്‍ നല്കിയ ഹര്‍ജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
Tags :