x
ad
Fri, 11 July 2025
ad

ADVERTISEMENT

വാ​ട്‌​സ്ആ​പ്പി​ല്‍ ക​ണ്ടു​കെ​ട്ട​ല്‍ നോ​ട്ടീ​സ്: സാ​ധു​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി


Published: July 11, 2025 05:38 PM IST | Updated: July 11, 2025 05:38 PM IST

കൊ​​​ച്ചി: ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് വാ​​​ട്‌​​​സ്ആ​​​പ്പി​​​ല്‍ അ​​​യ​​​യ്ക്കു​​​ന്ന ക​​​ണ്ടു​​​കെ​​​ട്ട​​​ല്‍ നോ​​​ട്ടീ​​​സു​​​ക​​​ള്‍​ക്ക് സാ​​​ധു​​​ത​​​യി​​​ല്ലെ​​​ന്ന് ഹൈ​​ക്കോ​​​ട​​​തി. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന രീ​​​തി ഇ​​​നി​​​യും തു​​​ട​​​രു​​​ന്ന​​​തു നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ല. നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നോ​​​ട്ടീ​​​സു​​​ക​​​ള്‍ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ന​​​ല്‍​കു​​​ന്ന​​​ത് കേ​​​ന്ദ്ര ജി​​​എ​​​സ്ടി ആ​​​ക്ടി​​​ന് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​ധി​​​ന്‍ ജാം​​​ദാ​​​ര്‍, ജ​​​സ്റ്റീ​​​സ് ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ​ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. വാ​​​ട്‌​​​സ്ആ​​​പ്പ് വ​​​ഴി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച ശേ​​​ഷം കു​​​ടി​​​വെ​​​ള്ള ടാ​​​ങ്ക​​​ര്‍ ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​തി​​​നെ​​​തി​​​രേ ഉ​​​ട​​​മ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

വാ​​​ഹ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നോ​​​ട്ടീ​​​സോ ക​​​ണ്ടു​​​കെ​​​ട്ട​​​ല്‍ ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പോ ത​​​നി​​​ക്ക് കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​ന്‍റെ വാ​​​ദം. എ​​​ന്നാ​​​ല്‍, വാ​​​ട്‌​​​സ്ആ​​​പ്പ് വ​​​ഴി നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ക​​​യും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നു​​​മാ​​​യി ആ​​​വ​​​ര്‍​ത്തി​​​ച്ച് ആ​​​ശ​​​യ വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ഹ​​​നം ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന ജി​​എ​​​സ്​​​ടി വ​​​കു​​​പ്പി​​​ലെ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​യു​​​ണ്ടെ​​​ന്ന് ബെ​​​ഞ്ച് വി​​​ല​​​യി​​​രു​​​ത്തി.

Tags :

Recent News

Up