ADVERTISEMENT
കോഴിക്കോട്: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സംബന്ധിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിനായി സ്കൂളിന് അവധി നൽകിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂൾ അധികൃതരെ വെള്ള പൂശി ഡിഇഒയുടെ റിപ്പോർട്ട്. പഠിപ്പ് മുടക്കുമെന്നു കാട്ടി എസ്എഫ്ഐ നേതാക്കൾ കത്ത് നൽകിയിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു.
ഇതിനുപിന്നാലെ സ്കൂളിൽ പ്രശ്നമുണ്ടാകാൻ സാധ്യത ഉണ്ടെന്നു വ്യക്തമായതോടെയാണ് ഹെഡ്മാസ്റ്റർ അവധി നൽകിയതെന്നാണു റിപ്പോർട്ട്. കോഴിക്കോട് ഡിഇഒയുടെ ചുമതലയുള്ള സിറ്റി എഇഒ ആണ് ഡിഡിഇക്ക് റിപ്പോർട്ട് നൽകിയത്. ഡിഡിഇ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു റിപ്പോർട്ട് കൈമാറി.
എസ്എഫ്ഐ ദേശീയ സമ്മേളന സമാപനത്തിന്റ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലിയില്‍ കാല്‍ലക്ഷം വിദ്യാര്‍ഥികളെ അണിനിരത്തുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. റാലിയില്‍ കുട്ടികളെ എത്തിക്കാന്‍ മെഡിക്കല്‍ കോളജ് കാന്പസ് ഹൈസ്കൂളിന് അവധി നല്‍കണമെന്ന് എസ്എഫ്ഐ നേതാക്കള്‍ പ്രധാന അധ്യാപകനോടു രേഖാമൂലം ആവശ്യപ്പെട്ടു.
ആവശ്യം അംഗീകരിച്ച ഹെഡ്മാസ്റ്റര് രാവിലെ കുട്ടികള്‍ സ്കൂളിലെത്തിയ ഉടന്‍തന്നെ ഹൈസ്കൂള്‍ വിഭാഗത്തിന് അവധി നല്കി.
രക്ഷാകര്‍തൃ ഗ്രൂപ്പില്‍ അവധിയുടെ സൂചന പ്രധാന അധ്യാപകന് നല്‍കുകയും ചെയ്തിരുന്നു. ഇതാണ് വിവാദമായത്. ഇതോടെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നേരത്തേ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ പഠിപ്പ് മുടക്കല്‍ സമരത്തില്‍ സ്കൂളിന് അവധി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് സമരക്കാര്‍ ബലമായി സ്കൂള്‍ വിടുന്നതിന് ബെല്ലടിച്ച സംഭവമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് പോകാതിരുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത
Tags : SFI rally deo report