ADVERTISEMENT
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. ഇത്തരം ചിത്രം ഔദ്യോഗിക പരിപാടികളിൽ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ കത്തിന് ഗവർണർ മറുപടി നൽകി.
ഭാരതാംബ എന്നത് രാഷ്ട്രീയ പാർട്ടിയുടെ ആശയമല്ല. രാജ്ഭവനിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതിനു തുല്യമാണ്. മന്ത്രിയുടെ ബഹിഷ്ക്കരണം പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണർ പറയുന്നു.
ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയിൽ നിന്നുയർന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗവർണർ പറയുന്നു.
Tags :