ADVERTISEMENT
കണ്ണൂര്‍: കണ്ണൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, സംഭവത്തിൽ സംസ്ഥാന സെക്രട്ടറി ഫര്ഹാന് മുണ്ടേരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
അതേസമയം കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്ക് വലിയ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. വിദ്യാർഥി സംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.
ഗവര്‍ണറും കണ്ണൂര്‍ സര്‍വകലാശാല വിസിയും തമ്മില്‍ കൂടിക്കാഴ്ചയും ഇന്ന് നടന്നു. കണ്ണൂര്‍ പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
Tags :