x
ad
Tue, 8 July 2025
ad

ADVERTISEMENT

വാർത്തകളിൽ ദേശതാത്പര്യവും പ്രധാനം: പ്രസന്നൻ


Published: July 7, 2025 11:12 PM IST | Updated: July 7, 2025 11:12 PM IST

ന്യൂ​ഡ​ൽ​ഹി: വ​സ്തു​ത​ക​ളും യു​ക്തി​യും ദേ​ശ​താ​ത്പ​ര്യ​വും വാ​ർ​ത്താ റി​പ്പോ​ർ​ട്ടിം​ഗി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. പ്ര​സ​ന്ന​ൻ. ന്യൂ​ഡ​ൽ​ഹി: വ​സ്തു​ത​ക​ളും യു​ക്തി​യും ദേ​ശ​താ​ത്പ​ര്യ​വും വാ​ർ​ത്താ റി​പ്പോ​ർ​ട്ടിം​ഗി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. പ്ര​സ​ന്ന​ൻ. 

ഗ്ലോ​ബ​ൽ മ​ല​യാ​ളി പ്ര​സ് ക്ല​ബ്ബ് (ജി​എം​പി​സി) ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ‘’വ​ഴി​കാ​ട്ടി​ക​ൾ’’ എ​ന്ന ച​ർ​ച്ചാ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കേ​ര​ള  സ​ർ​ക്കാ​രി​ന്‍റെ മാ​ധ്യ​മ രം​ഗ​ത്തെ ഉ​ന്ന​ത പു​ര​സ്കാ​ര​മാ​യ സ്വ​ദേ​ശാ​ഭി​മാ​നി അ​വാ​ർ​ഡ്  ല​ഭി​ച്ച മു​തി​ർ​ന്ന പ്ര​ത്ര​പ്ര​വ​ർ​ത്ത​ക​നും ഗ്ലോ​ബ​ൽ മ​ല​യാ​ളി പ്ര​സ് ക്ല​ബ്ബി​ന്‍റെ  എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ എ​ൻ. അ​ശോ​ക​നെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. മാ​ധ്യ​മ​ങ്ങ​ളും  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സ​മൂ​ഹ​ത്തി​ന്‍റെ വ​ഴി​കാ​ട്ടി​ക​ളാ​ണെ​ന്ന് യോ​ഗ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ബെ​ന്നി ബെ​ഹ​നാ​ൻ എം​പി ചൂ​ണ്ടി​ക്കാ​ട്ടി.      

ഗ്ലോ​ബ​ൽ  മ​ല​യാ​ളി പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ൻ​റ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ  സെ​ക്ര​ട്ട​റി കെ.​സി. രാ​ജ​ഗോ​പാ​ൽ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ്  കു​മ്പി​ളു​വേ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. നാ​യ​ർ,  സോ​മ​ൻ ബേ​ബി, സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ, ജോ​ൺ മു​ണ്ട​ക്ക​യം, വി.​എ​സ്. രാ​ജേ​ഷ്, അ​നി​ൽ  അ​ടൂ​ർ, സ​ജീ​വ് പീ​റ്റ​ർ,  പി.​എം. നാ​രാ​യ​ണ​ൻ  തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.  അ​ശോ​ക്  കു​മാ​ർ, ഉ​ബൈ​ദ് ഇ​ട​വ​ന, സ​നു സി​റി​യ​ക് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags :

Recent News

Up