ADVERTISEMENT
തൃശൂര്‍: അന്നമനടയിൽ നാല് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. അന്നമനട കല്ലൂരിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസുകാരൻ സജിദുൽ ഹഖ് ആണ് വീടിനു സമീപത്തെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ വീണു മരിച്ചത്.
ആസാം സ്വദേശികളായ അജിസൂർ റഹ്മാൻ, സൈറ ഭാനു ദമ്പതികളുടെ മകന് ആണ് സജിദുൽ ഹഖ്. ഇന്ന് വൈകുന്നേരം 3.30 ആണ് സംഭവം. വീടിന്റെ അടുത്ത് ഓട്ടു കമ്പനിക്ക് വേണ്ടി മണ്ണ് എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ആദ്യം അന്നമനട ക്ലിനിക്കിൽ എത്തിച്ചു. തുടർന്ന് കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Tags :