x
ad
Fri, 11 July 2025
ad

ADVERTISEMENT

സു​രേ​ഷ് ഗോ​പി​യു​ടെ പു​ലി​പ്പ​ല്ല് മാ​ല; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വ​നം​വ​കു​പ്പ്


Published: July 11, 2025 03:18 PM IST | Updated: July 11, 2025 03:18 PM IST

തൃ​ശൂ​ർ : കേ​ന്ദ്ര മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ മാ​ല​യി​ല്‍ പു​ലി​പ്പ​ല്ലു​ണ്ടെ​ന്ന പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വ​നം​വ​കു​പ്പ്. പ​രാ​തി​ക്കാ​ര​നാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ. എ.​മു​ഹ​മ്മ​ദ് ഹാ​ഷി​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

ഈ ​മാ​സം 21ന് ​രാ​വി​ലെ പ​ത്ത​ര​യ്ക്ക് പ​ട്ടി​ക്കാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ഹാ​ഷി​മി​ന് വ​നം​വ​കു​പ്പ് നോ​ട്ടീ​സ​യ​ച്ചു. കൈ​യി​ലു​ള്ള തെ​ളി​വു​ക​ളും രേ​ഖ​ക​ളും നേ​രി​ട്ടെ​ത്തി ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ മാ​സം 16ന് ​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഹാ​ഷിം പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഈ ​പ​രാ​തി പി​ന്നീ​ട് വ​നം​വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tags : forest department suresh gopi

Recent News

Up