x
ad
Mon, 23 June 2025
ad

ADVERTISEMENT

കത്തിക്കയറി മത്തിവില; കിലോ 350

Biju P Mani
PUBLISHED: June 23, 2025 07:29 AM IST | UPDATED: June 23, 2025 07:29 AM IST

വൈ​​​​പ്പി​​​​ൻ: ക​​​​ട​​​​ലി​​​​ൽ മ​​​​ത്സ്യ​​​ല​​​​ഭ്യ​​​​ത കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ മ​​ത്തി​​ക്ക് തീ​​​വി​​​​ല. ഒ​​​​രു കി​​​​ലോ ഇ​​​​ട​​​​ത്ത​​​​രം മ​​ത്തി​​ക്ക് 350 രൂ​​​​പ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ വി​​​​ല. തീ​​​​ര​​​​ദേ​​​​ശ​​​​ത്തോ​​​​ട് ചേ​​​​ർ​​​​ന്നു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ വി​​​​ല​​​​യാ​​​​ണി​​​​ത്. കി​​​​ഴ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലും മ​​​റ്റും 400 രൂ​​​​പ വ​​​​രെ​​​​യാ​​​​കും.

ഒ​​​​രു മാ​​​​സം മു​​​​മ്പു​​​​വ​​​​രെ തീ​​​​ര​​​​ദേ​​​​ശ​​​​മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ൽ ര​​​​ണ്ട​​​​ര കി​​​​ലോ​​ മ​​ത്തി​​ക്ക് 100 രൂ​​​​പ​ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു വി​​​ല. എ​​​​ന്നാ​​​​ൽ ഇ​​​​പ്പോ​​​​ൾ തീ​​​​ര​​​​ക്ക​​​​ട​​​​ലി​​​​ൽ മ​​ത്തി​​യു​​​​ടെ ല​​​​ഭ്യ​​​​ത കു​​​​റ​​​​ഞ്ഞ​​​​താ​​​​ണ് വി​​​​ല കൂ​​​​ടാ​​​​ൻ കാ​​​​ര​​​​ണ​​​​മ​​​​ത്രേ. ഹാ​​​​ർ​​​​ബ​​​​റി​​​​ൽ​​നി​​​​ന്ന് മൊ​​​​ത്ത​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ ലേ​​​​ലം ചെ​​​​യ്തെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ​​ത​​​​ന്നെ മ​​ത്തി​​ക്ക് കി​​​​ലോ​​​​യ്ക്ക് 230 രൂ​​​​പ വി​​​​ല വീ​​​​ഴു​​​​ന്നു​​​​ണ്ടെ​​​​ന്ന് മു​​​​ന​​​​മ്പം ഹാ​​​​ർ​​​​ബ​​​​റി​​​​ലെ മൊ​​​​ത്ത​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ളാ​​​​യ എ.​​ആ​​​​ർ. ബി​​​​ജു​​​​കു​​​​മാ​​​​ർ, പി.​​​​എ​​​​സ്. ഷൈ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്നു.

ഐ​​​​സ്, ക​​​​യ​​​​റ്റു​​​കൂ​​​​ലി, വാ​​​​ഹ​​​​ന വാ​​​​ട​​​​ക എ​​​​ല്ലാംകൂ​​​​ടി വ​​​​രു​​​​മ്പോ​​​​ൾ 250 രൂ​​​​പ​​​​യോ​​​​ളം ചെ​​​​ല​​​​വ് വ​​​​രു​​​​മ​​​​ത്രേ. ട്രോ​​​​ളിം​​​​ഗ് നി​​​​രോ​​​​ധ​​​​ന​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് ബോ​​​​ട്ടു​​​​ക​​​​ൾ ക​​​​ട​​​​ലി​​​​ൽ പോ​​​​കാ​​​​ത്ത​​​​തും മ​​​ത്സ്യ​​​വി​​​ല ഉ​​​യാ​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.

Tags :

Related News